SAMAYAM

വെറും 6 ശതമാനം പലിശയ്ക്ക് 5 കോടി വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം

തിരുവനന്തപുരം: ആറാം ശതമാനം പലിശ നിരക്കിൽ അഞ്ച് കോടി രൂപ വരെ വായ്പാ ആനുകൂല്യം ലഭിക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) മുഖേന നടപ്പിലാക്കുന്ന സിഎംഇഡിപി പദ്ധതിയുടെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യഘട്ട വായ്പാ വിതരണവും മുഖ്യമന്ത്രി നിർവഹിക്കും. തൈക്കാട് ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

വ്യവസായ മേഖലയുടെ ശാക്തീകരണം

സംരംഭകരെ പ്രാപ്തരാക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം (MSME) വ്യവസായങ്ങളെ കരുത്തുറ്റതാക്കുക, സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുക എന്നിവയാണ് ഈ പരിഷ്‌കരിച്ച പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിലുള്ളതും പുതിയതുമായ സംരംഭങ്ങൾക്കായി 6 ശതമാനം പലിശ നിരക്കിൽ 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി പരിഷ്കരിച്ചിരിക്കുന്നത്.

കോട്ടയം ചങ്ങനാശേരിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറക്കും; കെജിഎ ​ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചുനേരത്തെ വായ്പാ പരിധി 2 കോടി രൂപയായിരുന്നത് ഇപ്പോൾ അഞ്ച് കോടിയായി ഉയർത്തിയിട്ടുണ്ട്. ആകെ പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. ഒരു വർഷത്തെ മോറട്ടോറിയം സൗകര്യവും ഇതിലുണ്ടാകും. ഇതിനുപുറമെ, കെഎഫ്‌സിയുടെ വായ്പാ പരിധി 50 കോടിയിൽ നിന്ന് 100 കോടി രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്. ബൃഹത്തായ സംരംഭങ്ങളുടെ വികസനത്തിനും വ്യവസായ വളർച്ചയ്ക്കും ഇത് ഏറെ സഹായകമാകും.

ലോൺ ലഭ്യമാകുന്ന രീതി

കഴിഞ്ഞ ഘട്ടങ്ങളിൽ അഞ്ച് ശതമാനം പലിശയിൽ രണ്ട് കോടി രൂപ വരെയായിരുന്നു വായ്പ നൽകിയിരുന്നത്. ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ടേം ലോൺ ആയോ, വർക്കിങ് ക്യാപിറ്റൽ ടേം ലോൺ ആയോ അല്ലെങ്കിൽ ഇവ രണ്ടും ചേർത്തോ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്താം.

എംഎസ്എംഇ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തി സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് വായ്പാ പരിധി വർധിപ്പിച്ചതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം.

ആർക്കൊക്കെ അപേക്ഷിക്കാം?

എംഎസ്എംഇ ഉദ്യം രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്കാണ് വായ്പയ്ക്ക് അർഹതയുള്ളത്. അപേക്ഷ നൽകുമ്പോൾ പ്രധാന പ്രൊമോട്ടർക്ക് 50 വയസ്സോ അതിൽ താഴെയോ ആയിരിക്കണം പ്രായം. എന്നാൽ വനിതാ സംരംഭകർ, പ്രവാസി മലയാളികൾ (NRK), പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ എന്നിവർക്ക് പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും.

Samayam Malayalamസ്വപ്നം യാഥാർഥ്യമാകുന്നു; ബെഗളൂരുവിലേക്ക് ഇനി അതിവേഗയാത്ര, ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടകയുടെ അനുമതിചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരായിരിക്കും. ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകൾ വിതരണം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവെച്ച കെഎഫ്‌സി ശാഖയ്ക്കുള്ള പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കും.


Source link

Related Articles

Back to top button