മീൻ തേടിയുള്ള വലവീശലിനിടെ ചാലിയാറിന്റെ ഒഴുക്കിലേക്ക് വഴുതിവീണ സൈനികന്റെ മൃതദേഹം കണ്ടെത്തി

ഇതിനിടെ നാട്ടുകാർ സമീപത്ത് നിർത്തിയിട്ട നിലയിൽ കണ്ട സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒഴുക്കിൽപ്പെട്ടത് സുധീഷ് ആണെന്ന് വ്യക്തമായത്. ഈ സമയം ഊർക്കടവ് റഗുലേറ്ററിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നതിനാൽ പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ടായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് മാവൂരിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി പത്തുമണി വരെ പുഴയിൽ തിരച്ചിൽ നടത്തി. ഞായറാഴ്ച രാവിലെ എട്ടരമുതൽ രാത്രി പത്തുവരെ മാവൂർ, മീഞ്ചന്ത, മുക്കം, വെള്ളിമാടുകുന്ന്, പേരാമ്പ്ര ഫയർ സ്റ്റേഷനുകളിലെ 16 മുങ്ങൽ വിദഗ്ധരും മുപ്പതോളം അഗ്നിരക്ഷാ സേനാംഗങ്ങളും എൻഡിആർഎഫ് സംഘവും പ്രാദേശിക രക്ഷാപ്രവർത്തകരും പുഴയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക തിരച്ചിൽ നടത്തി. എങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. മൃതദേഹം പള്ളിക്കടവിൽ എത്തിച്ച ശേഷം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.


