KAUMUDI

‘സായ് പല്ലവിയുടെ ഭാവി വരൻ എങ്ങനെയാവണം?’ അമിതാഭ് ബച്ചനോട് തുറന്നുപറഞ്ഞ് നടി

sai-pallavi
സായ് പല്ലവി

മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ആരാധകരെ നേടിയെടുത്തിട്ടുള്ള താരമാണ് സായ് പല്ലവി. സ്വാഭാവികമായ അഭിനയവും സൗന്ദര്യവും സായ് പല്ലവിയുടെ പ്രത്യേകതയാണ്. ഇപ്പോഴിതാ തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടി. അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗ ക്രോർപതി 18 എന്ന ഷോയിലാണ് സായ് പല്ലവിയുടെ വെളിപ്പെടുത്തൽ. ജീവിതപങ്കാളിക്ക് വേണ്ട പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. സായ് പല്ലവിക്കൊപ്പം രൺബീർ കപൂറും രവി ദുബെയും ഷോയിൽ പങ്കെടുത്തിരുന്നു.

പ്രധാനമായും എന്റെ പങ്കാളി നല്ലൊരു മനുഷ്യനായിരിക്കണം. സ്വാർത്ഥ താൽപ്പര്യങ്ങൾ മാത്രം കൊണ്ടുനടക്കുന്ന ആളായിരിക്കരുത്. ജീവിതത്തെക്കുറിച്ച് കൃത്യമായ ഉൾക്കാഴ്‌ചയുള്ള ആളായിരിക്കണം. മനുഷ്യനെന്ന നിലയൽ തെറ്റ് സംഭവിക്കാം, ആ തെറ്റ് മറ്റുള്ളവരുടെ മേൽ ചാരാതെ സ്വയം തെറ്റ് സമ്മതിക്കാനും അത് തിരുത്താനും തയ്യാറാകുന്ന ആളായിരിക്കണം. ആത്മപരിശോധന നടത്തുന്ന സ്വഭാവമുണ്ടായിരിക്കണം. പങ്കാളിക്ക് വേണ്ട ഗുണങ്ങളുടെ വലിയ ലിസ്റ്റ് ഒന്നുമില്ല. എങ്കിലും ഇതിനൊപ്പം പാചകം ചെയ്യാൻ അറിയുമെങ്കിൽ വളരെ നല്ലതാണ് – സായ് പല്ലവി പറഞ്ഞു.



English Summary

Actress Sai Pallavi has shared her thoughts on her ideal life partner on Kaun Banega Crorepati 18, hosted by Amitabh Bachchan. She said she values kindness, self-awareness, honesty, and the willingness to accept and correct mistakes. She added that having cooking skills would be an added advantage.

RELATED TOPICS: SAI PALLAVI LATEST NEWS, SAI PALLAVI LIFE PARTNER, SAI PALLAVI KBC 18, SAI PALLAVI RELATIONSHIP VIEWS, SAI PALLAVI MALAYALAM NEWS




Source link

Related Articles

Back to top button