MANORAMA

തായ്‌ലൻഡിലെ മുതലയിറച്ചി വിരുന്ന് വിനയായി; ഭാര്യയുടെ വിഡിയോ പുറത്തായതോടെ സർക്കാർ ഉദ്യോഗസ്ഥൻ കുടുങ്ങി

ഇൻഡോർ ∙ മധ്യപ്രദേശിലെ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വലിയ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. ഔദ്യോഗിക അനുമതി തേടാതെയാണ് രാജ്‌കുമാർ റാത്തോഡ് തന്റെ ഭാര്യയോടൊപ്പം തായ്‌ലൻഡിലേക്ക് വിനോദയാത്ര നടത്തിയത്. യാത്രയ്ക്കിടെ ഇദ്ദേഹത്തിന്റെ ഭാര്യ മുതലയിറച്ചിയുമായി നിൽക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷന്റെ 1, 2, 3 സോണുകളിലെ ബിൽഡിങ് ഓഫിസറാണ് റാത്തോഡ്. ഒക്ടോബർ 19 മുതൽ 23 വരെ ഇദ്ദേഹം അവധിയിലായിരുന്നുവെന്ന് മുനിസിപ്പൽ കമ്മിഷണർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അവധിക്ക് അപേക്ഷിച്ചപ്പോൾ വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നില്ല. തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം തൃപ്തികരമല്ലെങ്കിൽ റാത്തോഡിനെതിരെ കർശനമായ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/ Ajaykumaarji എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)

Source link

Related Articles

Back to top button