MANORAMA

ലഹരിക്കെതിരെ ശബ്ദമുയർത്തി; അരുതെന്ന് വിലക്കിയ അധ്യാപകനെ കാറിടിച്ച് കൊന്നു, വിറങ്ങലിച്ച് നാട്

കോട്ടയ്ക്കൽ∙ മദ്യപിച്ച് വാഹനമോടിച്ച് നിരത്തുകളിൽ മരണക്കളമൊരുക്കുന്നവരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വാട്സാപ്പിൽ സ്റ്റാറ്റസിട്ടതിന് തൊട്ടുപിന്നാലെ, മദ്യപന്റെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു യുവാവായ അധ്യാപകൻ ദാരുണമായി മരിച്ചു. മഞ്ചേരി നോബിൾ വിമൻസ് കോളജിലെ അധ്യാപകനായ കുഴിപ്പുറം പാലേമാട് അമ്പലവൻ കുളപ്പുരയ്ക്കൽ ഷറഫുദ്ദീൻ (36) ആണ് മരണപ്പെട്ടത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പറപ്പൂർ പുത്തനാറക്കൽ അക്ബറലിയെ (34) പോലീസ് പിടികൂടി. അമിത മദ്യപാനം നടത്തിയാണ് അക്ബറലി കാർ ഓടിച്ചതെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് അപകടം നടന്ന ഉടൻ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചതോടെ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

ഹബീബ ബുഷ്‌റയാണ് മരിച്ച ഷറഫുദ്ദീന്റെ ഭാര്യ. ഐദിൻ റൂമി, അലിയ എന്നിവരാണ് മക്കൾ.

Source link

Related Articles

Back to top button