KAUMUDI

ഐ.ടി.വകുപ്പ് ഇനി ഫ്യൂച്ചർ ടെക്നോളജീസ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി.വകുപ്പിന്റെ പേരുമാറ്റി. ഐ.ടി,എ.ഐ.ആൻഡ് ഫ്യൂച്ചർ ടെക്നോളജീസ് വകുപ്പ് എന്നാണ് പുതിയ പേര്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം.

എ.ഐ.വന്നതോടെ ആഗോളതലത്തിൽ ഐ.ടി.മേഖല ആകെ മാറി. ഇതനുസരിച്ച് സംസ്ഥാനത്തെ ഐ.ടി.ഭരണവും വിപുലമാക്കാനാണ് പേരുമാറ്റം. നിർമ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, ഡീപ്‌ടെക് നവീകരണം,വിജ്ഞാനാധിഷ്ഠിത സാമ്പത്തിക വളർച്ച എന്നിവയിൽ കേരളത്തിന്റെ ശ്രദ്ധ കൂടുതൽ ശക്തിപ്പെടുത്തുകയാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് ഡിജിറ്റൽ ടെക്‌നോളജി മിഷൻ, ദി ഫ്യൂച്ചർ കോർപ്പറേഷൻ, സെമികോൺ കേരളം തുടങ്ങിയ സ്ഥാപനപരമായ പരിഷ്‌കാരങ്ങളും പുരോഗമിക്കുകയാണ്. കേരളത്തിന്റെ ഡിജിറ്റൽ ഭരണ അടിസ്ഥാനസൗകര്യങ്ങൾ, ഭാവി സാങ്കേതിക ശേഷി, സെമികണ്ടക്ടർ പരിസ്ഥിതി, വിജ്ഞാന വ്യവസായ അടിത്തറ എന്നിവ ശക്തിപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.


Source link

Related Articles

Back to top button