KAUMUDI

ടെക്നോലോജിയ… ഈ സ്വിച്ചിൽ തൊട്ടാൽ പാഞ്ഞെത്തും ഓട്ടോ!

കൊച്ചി: വഴിയിൽ കണ്ണുംനട്ട് കാത്തു നിൽക്കേണ്ട, തിരക്കേറിയ റോഡു മുറിച്ചുകടക്കേണ്ട. ബസ് സ്റ്റോപ്പിലെ സ്വിച്ച് ഒന്നു തൊട്ടാൽ മതി. ഓട്ടോ സ്റ്റാൻഡിലെ സ്പീക്കറിൽ അലാറം മുഴങ്ങും. നിമിഷങ്ങൾക്കകം ഓട്ടോ മുന്നിലെത്തും. പറവൂർ മൂത്തകുന്നം ലേബർ ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളി കൂട്ടായ്മയുടെ ഈ സംവിധാനം നാട്ടിൽ സൂപ്പർ ഹിറ്റ്. ഓട്ടോക്കാർക്കും സന്തോഷം.

ലേബർ ജംഗ്ഷനിലെ പരീക്ഷണം കേട്ടറിഞ്ഞ് മറ്റ് സ്റ്റാൻഡുകളിലെ ഡ്രൈവർമാരും പുതിയ ‘ടെക്നോളജി” മനസിലാക്കാൻ എത്തുന്നു. ബസ് സ്റ്റോപ്പിന് സമീപമുള്ള മെഡിക്കൽ ഷോപ്പിന്റെ ഇരുമ്പ് തൂണിലാണ് വയർലെസ് സ്വിച്ച്. അറിയിപ്പും വച്ചിട്ടുണ്ട്. ഓട്ടോ സ്റ്റാൻഡിലെ പോസ്റ്റിലാണ് ഉച്ചത്തിൽ കേൾക്കാവുന്ന സ്പീക്കർ. രണ്ടിടങ്ങളും തമ്മിൽ 50 മീറ്ററോളം ദൂരമുണ്ട്. സാധാരണ ബാറ്ററിയാണ് ഉപയോഗിച്ചിരുന്നത്. മൂന്ന് ആഴ്ച കൂടുമ്പോൾ ബാറ്ററി മാറ്റുന്നത് ഒഴിവാക്കാൻ റീച്ചാർജ് ചെയ്യാവുന്ന ബാറ്ററികളിലേക്ക് മാറി.

അ​പ​ക​ടം​ ​ഒ​ഴി​വാ​ക്കാൻ
സ്ഥാ​പി​ച്ച​ ​സ്വി​ച്ച്
ദേ​ശീ​യ​പാ​ത​ 66​ൽ​ ​പ​റ​വൂ​രി​ൽ​ ​നി​ന്ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​കു​ന്ന​വ​ർ​ക്കു​ള്ള​ ​ബ​സ് ​സ്റ്റോ​പ്പി​ലി​റ​ങ്ങി​യാ​ൽ​ ​വ​ള​വു​ള്ള​ ​റോ​ഡ് ​മ​റി​ക​ട​ന്ന് 50​ ​മീ​റ്റ​റോ​ളം​ ​ന​ട​ന്നുവേണം ഒാട്ടോസ്റ്റാൻഡി​ലെത്താൻ. ​വ​ള​വി​ൽ​ ​അ​പ​ക​ട​ങ്ങ​ൾ​ ​പ​തി​വാ​യി​രു​ന്നു.​ ​റോ​ഡ് ​മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ,​ ​ഓ​ട്ടോ​ ​ഡ്രൈ​വ​ർ​ ​മ​നു​വാ​ണ് ​സ്വി​ച്ച് ​ഐ​ഡി​യ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​മ​റ്റ് 29​ ​ഡ്രൈ​വ​ർ​മാ​ർ​ക്കും​ ​പൂ​ർ​ണ​ ​സ​മ്മ​തം.​ ​എ​ല്ലാ​വ​രും​ ​ചേ​ർ​ന്ന് 3500​ ​രൂ​പ​ ​സ്വ​രു​ക്കൂ​ട്ടി​ ​സെ​ൻ​സ​റി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വ​യ​ർ​ലെ​സ് ​അ​ലാ​റം​ ​സി​സ്റ്റം​ ​വാ​ങ്ങി.

സ്വിച്ച് അമർത്തി ഓട്ടോ വിളിക്കുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്. യാത്രക്കാരും ഹാപ്പിയാണ്.
– ഷൈൻ,​
ഓട്ടോത്തൊഴിലാളി


Source link

Related Articles

Back to top button