MANORAMA
ആലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ മങ്കൊമ്പിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൈനകരി ഒമ്പതാം വാർഡ് ആറ്റുവാത്തല ചാണംപള്ളിയിൽ ജോഷി-ഷിബി ദമ്പതികളുടെ മകൻ ഷിന്റോ (മണിക്കുട്ടൻ-28) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ കൈനകരി പുത്തൻതോട്ടിലാണ് സംഭവം നടന്നത്.
തന്റെ വല്യമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ബന്ധുക്കളെ വീട്ടിലെത്തിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു ഷിന്റോ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ആലപ്പുഴയിലെ ഓക്സിജൻ ഷോറൂമിലെ ജീവനക്കാരനാണ് ഇദ്ദേഹം. അഞ്ജിതയാണ് ഭാര്യ, മിനിഖ മകളാണ്.




