MANORAMA

യുകെയിൽ കണ്ണീർപ്പെയ്തൊഴിഞ്ഞ് ജെനിയുടെ മടക്കം; പ്രവാസി മലയാളി യുവതിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നൊന്ത് നാട്

ലണ്ടൻ/ആലപ്പുഴ∙ യുകെയിലെ വാർവിക്‌ഷയർ നനീട്ടനിൽ മലയാളി യുവതി അന്തരിച്ചു. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയിൽ നിതിൻ വർഗീസിന്റെ ഭാര്യ ജെനി ജോളി ജോൺസൺ (35) ആണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസ് ജോൺസന്റെയും ജോളമ്മ ജോൺസന്റെയും ഏക മകളായിരുന്നു.

മക്കൾ: നഥാനിയേൽ (7), ജൊവാന (4). നാട്ടിൽ ഡെന്റൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ജെനി, 2023-ലാണ് വെയിൽസിലെ സ്വാൻസി യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി പബ്ലിക് ഹെൽത്ത് പഠനത്തിനായി യുകെയിലെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ഇംഗ്ലണ്ടിലെ നനീട്ടനിൽ ഡെന്റൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുകയും മൂന്ന് വർഷത്തെ സ്പോൺസർഷിപ്പിൽ സേവനം തുടരുകയുമായിരുന്നു.

ഏകദേശം അഞ്ചുമാസം മുൻപ് ജെനിയുടെ മാതാപിതാക്കളും യുകെയിലെത്തിയിരുന്നു. മകൾക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് ഈ വിയോഗം മാതാപിതാക്കളെ തേടിയെത്തിയത്. മിഡ്‌ലാൻഡ്സിലെ ഹെർമ്മോൻ മാർത്തോമാ പള്ളിയിലെ സജീവ അംഗങ്ങളാണ് നിതിനും കുടുംബവും.

ജെനിയുടെ കുടുംബത്തിന് ആശ്വാസവുമായി സഭാംഗങ്ങളും നനീട്ടനിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യും യുക്മയും ഒപ്പമുണ്ട്. ഇവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്. ജെനിയുടെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. യുകെയിലെ പൊതുദർശനത്തിന്റെയും നാട്ടിലെ സംസ്കാര ചടങ്ങുകളുടെയും വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.


Source link

Related Articles

Back to top button