KAUMUDI

അടൂർ പ്രകാശ് ഇന്ന് എ.ഐ.സി.സി ക്ക് കത്ത് നൽകിയേക്കും

തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്യുന്നില്ലെന്ന ആരോപണം പരസ്യമായി ഉന്നയിച്ച യു.ഡി.എഫ് കൺവീനർ അടൂർസപ്രകാശ് ഇന്ന് എ.ഐ.സി.സി നേതൃത്വത്തിന് രേഖാമൂലം പരാതി നൽകും. സംസ്ഥാന പി.സി.സി പ്രസിഡന്റുമാരുടെയും , പാർലമെന്ററി പാർട്ടി നേതാക്കളുടെയും യോഗം നാളെ ഡൽഹിയിൽ ചേരുകയാണ്. ഇതിനിടെയാണ് അടൂർ പ്രകാശിന്റെ

പരാതിയുമെത്തുന്നത്.

കെ.പി.സി.സി ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ സർക്കാരിനെതിരെ വിമർശനമുയർത്തിയ യു.ഡി.എഫ് കൺവീനറുടെ നടപടിയെ മന്ത്രിമാരുൾപ്പെടെയുള്ളവർ വിമർശിച്ചെങ്കിലും, അടൂർ പ്രകാശിന്റെ നിലപാടിന് പിന്തുണ ഏറിവരുന്നതായാണ് സൂചന. അഞ്ച് മന്ത്രിമാരെയും, ആറാമതൊരു ക്യാബിനറ്റ് പദവിയും മുസ്ലീം ലീഗിന് നൽകിയപ്പോൾ ബോർഡ്, കോർപ്പറേഷൻ വീതം വയ്പ് പൂർത്തിയാക്കാൻ എന്തു കൊണ്ട് താത്പര്യം കാട്ടുന്നില്ലെന്ന ചോദ്യമാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നത്..കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നിലപാടും നിർണ്ണായകമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വി.ഡി.സതീശന് സംഘടനാപരമായ എല്ലാ വിധ പിന്തുണയും നൽകിയ ദീപാദാസ് മുൻഷിയെ അധികാരം കിട്ടിയശേഷം വി.ഡി വേണ്ടത്ര ഗൗനിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

മുഖ്യമന്ത്രി പദത്തിലെത്താനുള്ള പ്രവർത്തനങ്ങളുടെ ബ്ളൂ പ്രിന്റ് തയ്യാറാക്കിയിട്ട്, അവസാന ഘട്ടത്തിൽ അടിയും കൊണ്ട് പുളിയും പിടിച്ച മട്ടിലായ കെ.സി വേണുഗോപാൽ, കെ.പി.സി.സി പുനഃസംഘടനാ കാര്യങ്ങളിൽ അത്രത്തോളം താത്പര്യം കാണുന്നില്ല. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് പല പേരുകളും പറഞ്ഞു കേട്ടിരുന്നെങ്കിലും കെ.സിയുടെ മനസ് തുറന്നിട്ടില്ല..

ഇതിനിടെ ,അടൂർ പ്രകാശിനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വത്തിൽ ചില നീക്കങ്ങൾ നടത്തിയെങ്കിലും അദ്ദേഹം അതിനൊന്നും വഴിപ്പെട്ടില്ല.


Source link

Related Articles

Back to top button