MANORAMA

ഗവർണറുടെ ശുപാർശയ്ക്ക് പിന്നിൽ പിഎസ്‌സിയിലെ ഉൾപ്പോരോ? അണിയറക്കഥകൾ ഇങ്ങനെ

തിരുവനന്തപുരം ∙ കേരള പബ്ലിക് സർവീസ് കമ്മിഷനുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഗവർണറുടെ ഇടപെടലിലേക്ക് നയിച്ചുവെന്നാണ് സൂചനകൾ. പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേട് ആരോപണങ്ങളിൽ ചെയർമാൻ എം.ആർ. ബൈജു രാജ്ഭവന് നൽകിയ വിശദീകരണത്തിൽ കമ്മിഷൻ അംഗങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. താനെടുത്ത തീരുമാനങ്ങൾ കമ്മിഷന്റെ കൂട്ടായ തീരുമാനമാണെന്നാണ് ചെയർമാൻ രാജ്ഭവനെ അറിയിച്ചത്. എന്നാൽ, പല കാര്യങ്ങളിലും ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുകയും, പിന്നീട് വിവാദങ്ങൾ ഉണ്ടാകുമ്പോൾ അത് കൂട്ടായ തീരുമാനമാണെന്ന് വരുത്തിത്തീർക്കുകയുമാണ് പതിവെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും നിലപാട്.

ഈ അതൃപ്തി അംഗങ്ങൾ പിഎസ്‌സി സെക്രട്ടറിയോട് നേരിട്ട് പങ്കുവെക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഗവർണർ സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. കമ്മിഷന്റെ നിലവിലെ പ്രവർത്തനരീതി സുതാര്യമല്ലെന്നും, പിഎസ്‌സിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും സെക്രട്ടറി ഗവർണറോട് വ്യക്തമാക്കിയത് നിർണ്ണായകമായി. ഗവർണറുടെ ശുപാർശ രാഷ്ട്രപതി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കിൽ, തുടർന്ന് കമ്മിഷനെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം ഗവർണർക്കുണ്ട്. ഇങ്ങനെയൊരു സാഹചര്യം ഉടലെടുത്താൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് കമ്മിഷൻ യോഗം ചർച്ച ചെയ്യുന്നുണ്ട്.

ചെയർമാന്റെ പ്രതികരണം ലഭ്യമല്ല: ഈ വിഷയത്തിൽ ചെയർമാൻ എം.ആർ. ബൈജു ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഉയർന്ന ആരോപണങ്ങളിൽ മറുപടി നൽകുന്നതിനായി സെക്രട്ടറി പുറത്തിറക്കിയ വിശദീകരണക്കുറിപ്പ് അപൂർണ്ണവും അസ്പഷ്ടവുമാണെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.

Source link

Related Articles

Back to top button