MANORAMA
ഗാർഹിക സിലിണ്ടറിലെ ഗ്യാസ് വാണിജ്യ സിലിണ്ടറിലേക്ക് മാറ്റി കച്ചവടം; 54 സിലിണ്ടറുകൾ പിടകൂടി

കായംകുളം ∙ ഗാർഹികാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിലെ ഗ്യാസ് കൊമേഴ്സ്യൽ സിലിണ്ടറുകളിലേക്ക് മാറ്റിനൽകി വൻ തോതിൽ വെട്ടിപ്പ്. എരുവയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 54 സിലിണ്ടറുകൾ പിടിച്ചെടുത്തു. പത്തിയൂർ എരുവ മണ്ണാഞ്ചി സുരേഷിന്റെ വസതിയിൽ നിന്നാണ് കരീലക്കുളങ്ങര പൊലീസ് ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപ പ്രദേശമായ പുതിയിടത്തെ ഒരു ഗ്യാസ് ഏജൻസിയിലെ വാഹന ഡ്രൈവറാണ് ഇയാൾ. ഈ ഏജൻസിയിൽ നിന്നും ഉപഭോക്താക്കളുടെ വീടുകളിൽ പാചകവാതകം എത്തിച്ചു നൽകുന്ന ചുമതല സുരേഷിനാണ് ഉള്ളത്.



