MANORAMA
ധാരവിയിൽ തട്ടിപ്പിന്റെ പെരുമഴ: പേരു വെട്ടാൻ നൽകിയത് 24 വ്യാജ അപേക്ഷകൾ; യുവാവിനെതിരെ കേസ്

മുംബൈ: സമഗ്ര വോട്ടർപട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടയിൽ ക്രമക്കേട് നടത്തിയതിന് ധാരാവി സ്വദേശിയായ ഗിരിധാരി സ്വാമിനാഥ് ജയ്സ്വാളിനെതിരെ പൊലീസ് കേസെടുത്തു. വോട്ടർപട്ടികയിൽ നിന്ന് അനധികൃതമായി പേരുകൾ നീക്കം ചെയ്യാൻ വ്യാജ അപേക്ഷകൾ സമർപ്പിച്ചതിനാണ് നടപടി. നിലവിലെ ചട്ടമനുസരിച്ച്, വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിനായുള്ള ‘ഫോം 7’ ഉപയോഗിച്ച് ഒരാൾക്ക് ഒരു ദിവസം പരമാവധി 10 അപേക്ഷകൾ മാത്രമേ നൽകാൻ അനുവാദമുള്ളൂ. എന്നാൽ, ഈ നിയമം ലംഘിച്ചുകൊണ്ട് ഗിരിധാരി ഒരു ദിവസം തന്നെ 24 അപേക്ഷകളാണ് സമർപ്പിച്ചത്.




