MANORAMA
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവം: സിഐക്ക് സസ്പെൻഷൻ

പത്തനംതിട്ട∙ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിഐക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി സിഐ ടി.കെ. വിനോദ് കൃഷ്ണയെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. എലവുംതിട്ട സ്റ്റേഷനിൽ സിഐ ആയി സേവനമനുഷ്ഠിക്കുന്ന കാലയളവിലാണ് ഇദ്ദേഹം യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് വിവാഹവാഗ്ദാനം നൽകി യുവതിയെ ഇദ്ദേഹം ഒപ്പം താമസിപ്പിക്കുകയായിരുന്നു.




