MANORAMA

ചേരാനല്ലൂർ അപകടം: അമിതവേഗതയിൽ ജഡ്ജിയുടെ മകന്റെ കാർ; ദൃശ്യങ്ങൾ പകർത്തി വഴിയാത്രക്കാർ

കൊച്ചി∙ ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രക്കാരന്റെ ജീവൻ കവർന്ന അപകടത്തിൽ, കാറോടിച്ചിരുന്ന പതിനേഴുകാരൻ സഞ്ചരിച്ചത് മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിൽ. അമിതവേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ കൗമാരക്കാരൻ തന്നെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിക്കെതിരെ മോട്ടർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ പ്രകാരം കേസെടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനുമാണ് നടപടി.

Source link

Related Articles

Back to top button