BBC

ദേവയുടെ വിയോഗം: രജനീകാന്ത്, കമൽഹാസൻ, എ.ആർ. റഹ്മാൻ പറഞ്ഞത് എന്ത്?

തമിഴ് സിനിമാ സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ വിയോഗം സിനിമാ പ്രേമികളിലും സംഗീത ആസ്വാദകരിലും വലിയൊരൂ നൊമ്പരമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സിനിമ മേഖലയിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.

“തന്റെ അഞ്ച് സഹോദരങ്ങൾക്കൊപ്പം തെരുവുതോറും ഗാനമേളകൾ നടത്തി സംഗീത ജീവിതം ആരംഭിച്ച ദേവ, കഠിനമായ അധ്വാനത്തിലൂടെയാണ് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിയത്,” എന്ന് സൂപ്പർസ്റ്റാർ രജനികാന്ത് പങ്കുവെച്ച അനുശോചന വീഡിയോയിൽ ഓർമ്മിച്ചു.

“ചെറിയ തമാശകൾ കേട്ടാൽ പോലും വലിയ സന്തോഷത്തോടെ ചിരിക്കാൻ മനസ്സുകാണിച്ചിരുന്ന പ്രകൃതമായിരുന്നു ദേവയുടേത്,” എന്ന് നടൻ കമൽഹാസൻ തന്റെ എക്‌സ് (ട്വിറ്റർ) പേജിൽ കുറിച്ചു.

ദേവയുടെ സംസ്കാര ചടങ്ങുകൾ നാളെ അദ്ദേഹത്തിന്റെ ജന്മനാടായ ആർക്കോടിൽ വെച്ച് നടക്കും. അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ ഔദ്യോഗിക ബഹുമതികളോടെ ആദരാഞ്ജലികൾ അർപ്പിക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.

Source link

Related Articles

Back to top button