MANORAMA
തൃശൂരിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ആത്മഹത്യ ചെയ്തു

തൃശൂർ: ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ആത്മഹത്യ ചെയ്തു. ചിറ്റിശ്ശേരി സ്വദേശികളായ ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരാണ് മരിച്ചത്. ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അപ്പുവും ജീവനൊടുക്കിയത്. ചുമട്ടുതൊഴിലാളിയായ അപ്പുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)




