MANORAMA

ഓസ്‌ട്രേലിയൻ വീസ നിയമങ്ങളിൽ കർശന മാറ്റം: പുതിയ മാനദണ്ഡങ്ങളും നിബന്ധനകളും ഇങ്ങനെ

ന്യൂഡൽഹി ∙ ഓസ്ട്രേലിയൻ വീസയ്ക്കായി അപേക്ഷ സമർപ്പിക്കുന്ന ഇന്ത്യക്കാർ ഇനി മുതൽ ബയോമെട്രിക് വിവരങ്ങൾ കൂടി നൽകേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി ഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷൻ അറിയിച്ചു.

വീസ നടപടിക്രമങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിലേക്കു കൂടി ഈ പുതിയ പരിഷ്കാരം വ്യാപിപ്പിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. അപേക്ഷകർക്ക് നേരിട്ട് ബയോമെട്രിക് ശേഖരണ കേന്ദ്രങ്ങളിലെത്തി വിവരങ്ങൾ നൽകുകയോ, അല്ലെങ്കിൽ ഓസ്ട്രേലിയൻ ഇമ്മി (Australian Immi) ആപ്ലിക്കേഷൻ വഴി ഡിജിറ്റലായോ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. അതേസമയം, ആഭ്യന്തര വകുപ്പിൽ നിന്ന് ഔദ്യോഗികമായി നിർദ്ദേശം ലഭിച്ചതിനുശേഷം മാത്രം ബയോമെട്രിക് വിവരങ്ങൾ നൽകിയാൽ മതിയാകും.

Source link

Related Articles

Back to top button