KAUMUDI

പിറന്നാൾ ദിനത്തിൽ ഹൈനോക് ഫസ്റ്റ് ലുക്ക്, ദിലീപിന്റെ നോട്ടത്തിലുണ്ട് എല്ലാം

sss

ദിലീപ് നായകനായി ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക് – ദി മാൻ ഇൻ ദ മിസ്റ്റ്’ ഫസ്റ്റ് ലുക്ക് പുറത്ത്. ദിലീപിന്റെ ജന്മദിനത്തിൽ പുറത്തിറക്കിയ പോസ്റ്ററിൽ ഡോ. ലിയോ തോമസ് എന്ന ഫോറൻസിക് സർജനായി താരത്തെ കാണാം. നിഗൂഢതയും ദുരൂഹതകളും നിറഞ്ഞ കഥാപശ്ചാത്തലത്തിൽ മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ‘ഹെനോക്’ ഒരുക്കുന്നത്.

ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, മുകേഷ്, ജഗദീഷ്, പ്രിയ വാര്യർ, ഗ്രേസ് ആന്റണി, ലെന, മാല പാർവതി, മനോജ് കെ.യു, സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ.

ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, പ്രോജക്ട് ഡിസൈൻ: വേഫെറർ ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എം സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആണ് നിർമ്മാണം. വിതരണം വേഫെറർ ഫിലിംസ്. പി.ആർ.ഒ: ശബരി




Source link

Related Articles

Back to top button