SAMAYAM

വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ ഇടിവ്: ഉപഭോക്താക്കൾക്ക് ഇനി വലിയ ആശ്വാസം

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകളുടെ വിലയിൽ കുറവ് വരുത്തി. 19 കിലോഗ്രാം സിലിണ്ടറിന് 209 രൂപയാണ് കുറച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങിയ വാണിജ്യ ആവശ്യങ്ങൾക്കായി പാചകവാതകത്തെ ആശ്രയിക്കുന്ന ബിസിനസുകൾക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ്. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല.

പുതിയ തീരുമാനപ്രകാരം ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറവുണ്ടായത്. ഇതോടെ കൊൽക്കത്തയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,872.50 രൂപയായും, ഡൽഹിയിൽ 2,728 രൂപയായും വില കുറഞ്ഞു.

സഞ്ജു ഇന്ത്യ വിടണമെന്ന് സെവാഗ്; പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമല്ല

സ്വർണവിലയിൽ വീണ്ടും വർധന; പവന് 105840 രൂപ, ഗ്രാമിന് കൂടിയത് 75 രൂപ
കഴിഞ്ഞ ജൂലൈ ഒന്നിന് എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 183.50 രൂപ കുറച്ചിരുന്നു. അന്ന് ഡൽഹിയിലെ നിരക്ക് 2,930 രൂപയായിരുന്നു. കൂടാതെ, അഞ്ച് കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി (എഫ്‌ടിഎൽ) സിലിണ്ടറിന്റെ വില 13 രൂപ കുറച്ചതോടെ ഡൽഹിയിൽ അതിന്റെ വില 808.50 രൂപയായി.

ഈ വർഷം പല ഘട്ടങ്ങളിലായി വാണിജ്യ എൽപിജി വിലയിൽ നിരന്തരമായ മാറ്റങ്ങൾ പ്രകടമായിരുന്നു. ജൂൺ മാസത്തിൽ എണ്ണക്കമ്പനികൾ 14.2 കിലോഗ്രാം വരുന്ന ഗാർഹിക സിലിണ്ടറിന്റെ വിലയിൽ 29 രൂപ വർധിപ്പിച്ചതോടെ ഡൽഹിയിലെ നിരക്ക് 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. മാർച്ച് ഏഴിന്, പശ്ചിമേഷ്യൻ പ്രതിസന്ധികൾ മൂലം ആഗോള ഊർജ്ജ വിപണിയിലുണ്ടായ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി ഗാർഹിക സിലിണ്ടറിന് 60 രൂപ കമ്പനികൾ വർധിപ്പിച്ചിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഏപ്രിലിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവുണ്ടായിരുന്നു. അന്ന് മെട്രോ നഗരങ്ങളിൽ 19 കിലോഗ്രാം സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. അന്ന് കൊൽക്കത്തയിൽ 2,208 രൂപയും മുംബൈയിൽ 2,031 രൂപയും ചെന്നൈയിൽ 2,246.50 രൂപയുമായാണ് വില ഉയർന്നത്.

Samayam Malayalamപാചകവാതക സിലിണ്ടറുകൾ ഇനി ഇൻസ്റ്റമാർട്ട് വഴിയും; കണക്ഷൻ ആവശ്യമില്ല, നടപടികൾ സിംപിൾ
വർഷത്തിന്റെ തുടക്കത്തിലും വാണിജ്യ സിലിണ്ടറുകളുടെ വില വർധനവോടെയായിരുന്നു. അന്ന് 19 കിലോഗ്രാം സിലിണ്ടറിന് 111 രൂപ കൂട്ടിയതോടെ ഡൽഹിയിൽ വില 1,691.50 രൂപയായി മാറി. 5 കിലോഗ്രാം ഫ്രീ ട്രേഡ് സിലിണ്ടറിന്റെ വിലയിൽ 27 രൂപയുടെ വർധനവുമുണ്ടായി. ചെറുകിട ബിസിനസുകൾക്കും ഭക്ഷണശാലകൾക്കും ഈ വില മാറ്റങ്ങൾ സാമ്പത്തികമായി വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്.

ജിബിൻ ജോർജ്

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്2019 മുതൽ സമയം മലയാളത്തിൽ സീനിയർ കണ്ടന്റ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്ന ജിബിൻ ജോർജിന് മാധ്യമരംഗത്ത് 13 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇദ്ദേഹം രാഷ്ട്രീയം, ബിസിനസ്, സ്പോർട്സ്, യാത്രകൾ എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധനാണ്. മംഗളം ദിനപത്രം, വെബ്ദുനിയ ഓൺലൈൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സമയം മലയാളത്തിന്റെ ഭാഗമാകുന്നത്. വിപുലമായ വാർത്താശേഖരണത്തിലും വീഡിയോ പ്രൊഡക്ഷനിലും ജിബിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.… കൂടുതൽ വായിക്കുക


Source link

Related Articles

Back to top button