ഓണം വരുന്നു, ലുലു കണക്റ്റിൽ ഓഫർ പെരുമഴ; 96,999 രൂപയുടെ ഉൽപ്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം

വിവിധ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മൂന്ന് തരം ടെക് പാക്കേജുകളാണ് ഡിജിറ്റൽ സദ്യയുടെ ആകർഷണം. ആറ് ഉൽപ്പന്നങ്ങളടങ്ങുന്ന 43,499 രൂപ വിലമതിക്കുന്ന ‘മിനി ടെക് സദ്യ’ 24,999 രൂപയ്ക്കും, 20 ഉൽപ്പന്നങ്ങളുള്ള 96,999 രൂപ വിലമതിക്കുന്ന ‘ഫാമിലി ടെക്സദ്യ’ 49,999 രൂപയ്ക്കും, 43 ഇഞ്ച് എൽഇഡി ടിവി ഉൾപ്പെടെ പ്രീമിയം ഉപകരണങ്ങൾ ചേർന്ന 1,65,499 രൂപയുടെ ‘ഗ്രാൻഡ് ടെക്സദ്യ’ 99,999 രൂപയ്ക്കും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
233 ട്രാൻസ്ഫോർമറുകൾ വെള്ളത്തിനടിയിൽ; കെഎസ്ഇബിയ്ക്ക് 25.43 കോടിയുടെ നാശനഷ്ടം
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, എൽഇഡി ടിവി, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ഇളവുകൾ ലഭ്യമാണ്. പഴയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ നൽകി പുതിയവ സ്വന്തമാക്കാനുള്ള മികച്ച എക്സ്ചേഞ്ച് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ലുലുവിന്റെ ‘സൗഭാഗ്യോത്സവം’ എന്ന മെഗാ ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് എന്നീ സ്റ്റോറുകളിൽ നിന്ന് ഷോപ്പിങ് നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങൾ നേടാൻ സുവർണാവസരമുണ്ട്. 20 കിയ സിറോസ് കാറുകൾ മെഗാ സമ്മാനമായി ലഭിക്കുന്നതിന് പുറമെ, ട്രോളി ഫ്രീ ഷോപ്പിങ്, സ്വർണ്ണനാണയങ്ങൾ, സ്മാർട്ട്ഫോണുകൾ, ഗിഫ്റ്റ് കാർഡുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തുടങ്ങിയ ഒട്ടനവധി സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഉപഭോക്താക്കളുടെ ജീവിതശൈലിയും ആവശ്യങ്ങളും മനസ്സിലാക്കി അതീവ ശ്രദ്ധയോടെയാണ് ഇത്തവണത്തെ ഓഫറുകളും ടെക് പാക്കേജുകളും തയ്യാറാക്കിയിട്ടുള്ളതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന മൂല്യവും ഒരേസമയം ലഭ്യമാക്കുകയെന്നതാണ് ഈ ഓണക്കാലത്തെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഒടുവിൽ മുഖ്യമന്ത്രി വിഡി സതീശൻ ആറന്മുളയിലേക്ക്; റാന്നി ഉൾപ്പെടെ ദുരന്തമേഖലകൾ സന്ദർശിക്കും
ഓണക്കാല ക്യാമ്പയിനിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യചിത്രവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശബരീഷ് വർമ്മ, ദേവരാജ്, റ്റിസ്, ‘ബാലൻ’ സിനിമയിലൂടെ പ്രശസ്തയായ ജോളി (അമ്മാമ) എന്നിവർ അഭിനയിക്കുന്ന പരസ്യം, ‘മലയാളി കണക്ട് ആകുന്നു ലുലുവിനൊപ്പം’ എന്ന തീമിലാണ് ഒരുക്കിയിരിക്കുന്നത്.
Source link




