KAUMUDI

സിഗ്നൽ നവീകരണം; ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് സമയക്രമത്തിൽ മാറ്റം വരാം

പ്രതീകാത്മക ചിത്രം

കൊച്ചി: കളമശേരിയിൽ സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കുന്നതിൻ്റെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് എട്ട് ട്രെയിനുകൾ വൈകി ഓടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പരശുറാം എക്‌സ്‌പ്രസ്, നേത്രാവതി എക്‌സ്‌പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾക്കാണ് സമയം ക്രമീകരിക്കേണ്ടി വന്നത്.

മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒരു മണിക്കൂർ 15 മിനിറ്റും, തിരുവനന്തപുരം-നേത്രാവതി എക്‌സ്‌പ്രസ് ഒരു മണിക്കൂർ 20 മിനിറ്റും വൈകിയായിരിക്കും സർവീസ് നടത്തുക. കൂടാതെ, ഷാലിമാർ-തിരുവനന്തപുരം എക്‌സ്‌പ്രസിന് 50 മിനിറ്റ് കാലതാമസം നേരിടും.

അറ്റകുറ്റപ്പണികളെത്തുടർന്ന് വന്ദേഭാരത് ട്രെയിനുകളുടെ സർവീസിലും മാറ്റമുണ്ട്. എറണാകുളം-ബംഗളൂരു വന്ദേഭാരത് ട്രെയിൻ തൃശൂരിൽ നിന്നാണ് യാത്ര ആരംഭിക്കുക. തിരിച്ചുള്ള ബംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിൻ തൃശൂരിൽ സർവീസ് അവസാനിപ്പിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

English Summary

Train services in Kerala are expected to face delays today due to signalling upgrades at Kalamassery. Eight trains, including the Parashuram Express and Netravati Express, will be delayed. The Parashuram Express will be delayed by 75 minutes and the Netravati Express by 80 minutes. The Shalimar–Thiruvananthapuram Express will be delayed by 50 minutes. Both Ernakulam–Bengaluru Vande Bharat services will operate partially.
RELATED TOPICS: KALAMASSERY TRAIN DELAY, PARASURAM EXPRESS DELAY, NETRAVATI EXPRESS DELAY, VANDE BHARAT THRISSUR, KERALA TRAIN UPDATES


Source link

Related Articles

Back to top button