MANORAMA
മദ്യപാനത്തിനെതിരെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട അധ്യാപകന് ദാരുണാന്ത്യം; മണിക്കൂറുകൾക്കുള്ളിൽ മദ്യപന്റെ കാറിടിച്ച് മരണം

മലപ്പുറം∙ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണ സന്ദേശം പങ്കുവെച്ച് ഒരു മണിക്കൂർ തികയും മുൻപേ, മദ്യപന്റെ കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീൻ (36) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഒതുക്കുങ്ങലിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
ഷറഫുദ്ദീനും സുഹൃത്ത് ഹബീബും ചേർന്ന് സ്‌കൂട്ടറിൽ സഞ്ചരിക്കവെ, അമിതവേഗതയിലെത്തിയ കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷറഫുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




