MANORAMA

സർക്കാർ ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്: ലക്ഷങ്ങൾ നഷ്ടമായ യുവതിക്ക് അത്ഭുതമായി ദുബായ് പൊലീസിന്റെ ഇടപെടൽ

ദുബായ്∙ സർക്കാർ ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് അറബ് വംശജയായ യുവതിയിൽ നിന്ന് തട്ടിയെടുത്ത പത്തു ലക്ഷത്തിലധികം ദിർഹം മണിക്കൂറുകൾക്കുള്ളിൽ ദുബായ് പൊലീസ് കണ്ടെടുത്തു. നഷ്ടപ്പെട്ട മുഴുവൻ തുകയും പൊലീസ് യുവതിക്ക് തിരികെ നൽകുകയും ചെയ്തു.

യുഎഇയിൽ മടങ്ങിയെത്തിയതിന് പിന്നാലെ, ബാങ്ക് അക്കൗണ്ട് പരിശോധന പൂർത്തിയാക്കുന്നതുവരെ പണം താൻ പറയുന്ന അക്കൗണ്ടിലേക്ക് മാറ്റണമെന്നായിരുന്നു തട്ടിപ്പുകാരൻ യുവതിയോട് ആവശ്യപ്പെട്ടത്. നടപടിക്രമങ്ങൾ കഴിഞ്ഞാലുടൻ പണം തിരിച്ചേൽപ്പിക്കാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന്, അക്കൗണ്ട് തിരികെ ലഭിക്കാനായി ബാങ്കിലെത്താൻ നിർദേശിച്ചെങ്കിലും, ബാങ്ക് അവധിയായതിനാൽ ഒരു ജീവനക്കാരൻ നേരിട്ടെത്തി സഹായം ചെയ്യുമെന്ന് അറിയിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും ആരും എത്താതിരുന്നതോടെ താൻ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവതി ഉടൻ തന്നെ ദുബായ് പൊലീസിനെ സമീപിക്കുകയായിരുന്നു.

∙ വേഗത്തിലുള്ള ഇടപെടൽ; പണം സുരക്ഷിതമായി തിരികെ ലഭിച്ചു

പരാതി ലഭിച്ചയുടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് നടപടികൾ ആരംഭിച്ചതായി ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ആന്റി സൈബർ ക്രൈം സെന്റർ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അലി അൽ യമാഹി വ്യക്തമാക്കി. അതിവേഗം പ്രവർത്തിച്ച പൊലീസ് സംഘത്തിന്, തട്ടിയെടുത്ത മുഴുവൻ തുകയും കണ്ടെത്താനും അത് നിയമപരമായ നടപടികളിലൂടെ യുവതിക്ക് തന്നെ തിരികെ എത്തിക്കാനും സാധിച്ചു.

Source link

Related Articles

Back to top button