MANORAMA
പ്രതിസന്ധിയിൽ മൈക്രോസോഫ്റ്റ്; 60,000 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം, തൊഴിൽ മേഖലയിൽ ആശങ്ക

വാഷിങ്ടൻ ∙ പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ വൻ വെട്ടിക്കുറയ്ക്കലിനൊരുങ്ങുന്നു. ആകെ തൊഴിലാളികളിൽ 25 ശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. നിലവിലുള്ള 2,23,000 ജീവനക്കാരിൽ നിന്ന് ഏകദേശം 60,000 പേരെ ‘വോളണ്ടറി എക്സിറ്റ് ഓഫർ’ (VEO) വഴി ഒഴിവാക്കാനാണ് നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കമ്പനിയുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മൈക്രോസോഫ്റ്റ് എത്തിയിരിക്കുന്നത്. നിർമിത ബുദ്ധി അഥവാ എഐ (AI) മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനായി തുക കണ്ടെത്തുകയെന്നതും ഈ നടപടിക്ക് പിന്നിലുണ്ടെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.




