MANORAMA

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചു; യുവതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ഒരു ക്ഷേത്രത്തിൽ നിന്ന് ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽ അണിയിച്ചിരുന്ന സ്വർണാഭരണങ്ങളും മറ്റും ഒരു യുവതി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂക്കുത്തിയും വെള്ളിനിർമ്മിതമായ കുടയുമാണ് ഇവർ കവർന്നത്. ഇതിനുപുറമെ, ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തിൽ ഉണ്ടായിരുന്ന കിരീടവും കാണാതായതായി പരാതി ഉയർന്നിട്ടുണ്ട്.

ലക്നൗവിലെ സാദത്ഗഞ്ചിലെ ചൗപതിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് ഞായറാഴ്ച മോഷണം അരങ്ങേറിയത്. ഞായറാഴ്ച രാവിലെ 8.30-നും 9.30-നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

(Disclaimer: വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. x/ sirajnoorani എന്ന അക്കൗണ്ടിൽ നിന്നാണ് ഈ ചിത്രം ശേഖരിച്ചിരിക്കുന്നത്.)

Source link

Related Articles

Back to top button