MANORAMA

ചേരാനല്ലൂർ അപകടം: പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം; ആഭ്യന്തര മന്ത്രിയുടെ ഇടപെടലിൽ അതൃപ്തി

കൊച്ചി∙ ലൈസൻസില്ലാതെ കാറോടിച്ച് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ (55) മരണത്തിന് കാരണക്കാരനായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം കൂടി ചുമത്തി. ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരം നേരത്തെ കേസെടുത്തിരുന്നെങ്കിലും, പ്രതിക്ക് ജാമ്യം ലഭിച്ച സംഭവം വിവാദമായിരുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി ഡിജിപിയെയും സിറ്റി പൊലീസ് കമ്മിഷണറെയും നേരിട്ട് വിളിച്ച് അതൃപ്തി രേഖപ്പെടുത്തുകയും കർശന നടപടി ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് നിയമനടപടികൾ ശക്തമാക്കിയത്.

തട്ടുകട പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ സ്കൂട്ടറിന് പിന്നിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. താൻ ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് വാഹനം എടുത്തതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. ചേരാനല്ലൂരിൽ വെച്ച് വാഹനം തിരിച്ച് വീണ്ടും ആലുവയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഴയുള്ളതിനാൽ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കുട്ടി പറയുന്നത്. ഫ്ലാറ്റിലെ താമസക്കാർ മൂന്നാം നിലയിലായിരുന്നതിനാൽ, താഴെ പാർക്ക് ചെയ്തിരുന്ന വാഹനം കുട്ടി എടുത്തത് ആരും അറിഞ്ഞിരുന്നില്ല. വെറുതെ ഒന്ന് കറങ്ങി വരാനായാണ് പുറത്തിറങ്ങിയതെന്നാണ് പതിനേഴുകാരൻ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

Source link

Related Articles

Back to top button