SAMAYAM

ഒക്ടോബർ 5: ഈ ആറ് രാശിക്കാർക്ക് ഇന്ന് തൊടുന്നതെല്ലാം പൊന്നാകും; സമ്പൽസമൃദ്ധമായ ദിനം കാത്തിരിക്കുന്നു

അശ്വതി

മനസ്സിനു കുളിർമയേകുന്ന വിശേഷങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. ഔദ്യോഗിക രംഗത്ത് സഹപ്രവർത്തകരുടെയും മേലധികാരികളുടെയും പൂർണ്ണ പിന്തുണയുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ അകന്നുപോകുന്നതോടെ കാര്യങ്ങൾ കൂടുതൽ സുഗമമാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. ആരോഗ്യ കാര്യത്തിൽ അലംഭാവം കാണിക്കരുത്. കുടുംബത്തിൽ ഐക്യവും സമാധാനവും നിറഞ്ഞുനിൽക്കും.