SAMAYAM

സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് കുറഞ്ഞത് 1,360 രൂപ, നിരക്കുകൾ അറിയാം

Gold Price Today: വിപണിയിൽ തുടരുന്ന ചാഞ്ചാട്ടങ്ങൾക്കിടെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ വില പവന് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയായി. കഴിഞ്ഞ വ്യാഴാഴ്ച പവന് 2,440 രൂപ വർധിച്ച് വില 1,13,920 രൂപയിലെത്തിയതിന് പിന്നാലെയാണ് ഇന്നത്തെ ഈ വിലക്കുറവ്.

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.
  • പവന് 1,360 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.
  • ഒരു ഗ്രാമിന് 170 രൂപയാണ് ഇന്ന് കുറഞ്ഞത്.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ആശ്വാസകരമായ ഇടിവ്. വിപണിയിലെ സമീപകാല ഏറ്റക്കുറച്ചിലുകൾക്കിടെ, 22 കാരറ്റ് സ്വർണം പവന് 1,360 രൂപ കുറഞ്ഞ് 1,13,520 രൂപയിലെത്തി. ഗ്രാമിന് 170 രൂപ കുറഞ്ഞ് 14,190 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച വലിയ വർധനവോടെ 1,13,920 രൂപയിലേക്ക് സ്വർണവില കുതിച്ചുയർന്നിരുന്നു, ആ സാഹചര്യത്തിലാണ് ഇപ്പോൾ വിലയിൽ താഴ്ചയുണ്ടായിരിക്കുന്നത്.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ട്. ഗ്രാമിന് 110 രൂപ കുറഞ്ഞ് 11,655 രൂപയിലെത്തി; അതായത് ഒരു പവന് 880 രൂപയുടെ കുറവ്. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,855 രൂപയും, പവന് 46,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 250 രൂപ എന്ന നിലയിൽ തുടരുന്നു.

Samayam Malayalamഒഡൂ എക്സ്പീരിയൻസ് ഇന്ത്യ 2026: ഗുജറാത്തിലെ ഗാന്ധിനഗറിൽ; പ്രമുഖ സംരംഭകരും നിക്ഷേപകരും ഇൻഫ്ലുവൻസർമാരും സംസാരിക്കുന്നുസ്വർണവിപണിയിലെ ഈ മാറ്റങ്ങൾക്ക് പിന്നിൽ ആഗോള തലത്തിലെ സാഹചര്യങ്ങളുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ നടക്കുന്നതിനിടെയാണ് വിലയിലെ ഈ മാറ്റം. അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിന്റെ നിരക്കിലുണ്ടാകുന്ന ചലനങ്ങൾ ഇന്ത്യയെപ്പോലെ സ്വർണം വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ പെട്ടെന്നുതന്നെ ബാധിക്കാറുണ്ട്. സ്വിറ്റ്‌സർലൻഡ്, യുകെ, ഹോങ്കോങ്, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ആഗോളതലത്തിലെ വലിയൊരു സ്വർണ ഉപഭോക്താവാണ്.

അസംസ്‌കൃത എണ്ണയുടെ കാര്യത്തിലും സമാനമായ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്. സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി കഴിഞ്ഞ ഒൻപത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതും, യുഎസ്-ഇറാൻ സംഘർഷ സാധ്യതകളും എണ്ണവില വർധിക്കാൻ കാരണമായിട്ടുണ്ട്. വിതരണത്തിലെ നിയന്ത്രണങ്ങൾ കാരണം ക്രൂഡ് ഓയിൽ വില ആറ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി ബ്ലൂംബെർഗ് അടക്കമുള്ള ഏജൻസികളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Samayam Malayalamപണം എങ്ങനെ ശരിയായ രീതിയില്‍ നിക്ഷേപിക്കാമെന്നറിയാം; പവര്‍ ഓഫ് വെല്‍ത്ത് സ്മാര്‍ട്ട് മണി കോണ്‍ക്ലേവ് കൊച്ചിയിൽ

ജിബിൻ ജോർജ്

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്2019 മുതൽ സമയം മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സീനിയർ കണ്ടന്റ് പ്രൊഡ്യസറാണ് ജിബിൻ ജോർജ്. മാധ്യമപ്രവർത്തനരംഗത്ത് 13 വർഷത്തെ പരിചയമുണ്ട്. സമയം മലയാളത്തിൻ്റെ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. ദേശീയ – അന്തർദേശീയ – പ്രാദേശിക വാർത്തകൾ കൈകാര്യം ചെയ്യുകയും കണ്ടൻ്റുകൾ തയാറാക്കുകയും ചെയ്യുന്നു. രാഷ്ട്രീയം, സ്പോർട്സ്, യാത്ര, ബിസിനസ് വാർത്തകളും സ്പെഷ്യൽ സ്റ്റോറികളും കൈകാര്യം ചെയ്യുന്നു. സ്പോട്സ് – ദേശീയ വിഷയങ്ങളിൽ വീഡിയോ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പൊളിറ്റിക്കൽ വാർത്തകൾ, ഇൻഫർമേഷൻ, ഡെവലപ്മെൻ്റ് വാർത്തകളിലും ശ്രദ്ധ ചെലുത്തുന്നു. മംഗളം ദിനപത്രം, വെബ്ദുനിയ ഓൺലൈൻ എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്ത് മുൻപരിചയം. മംഗളത്തിൽ രണ്ട് വർഷവും വെബ്ദുനിയയിൽ അഞ്ച് വർഷവും പ്രവർത്തന പരിചയം.… കൂടുതൽ വായിക്കുക


Source link

Related Articles

Back to top button