MANORAMA

ആറുമാസത്തിനിടെ 23 പേർക്ക് വധശിക്ഷ; വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

ലക്നൗ∙ വെറും ആറുമാസത്തിനുള്ളിൽ 23 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. മുസാഫർനഗർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിയായിരുന്ന രവികുമാർ ദിവാകറിനെ, അലഹാബാദ് ഹൈക്കോടതി മുസാഫർനഗറിലെ തന്നെ കുടുംബകോടതിയിലേക്ക് മാറ്റി നിയമിച്ചു. അതിവേഗ കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന രവികുമാർ ഇനി കുടുംബകോടതിയിൽ അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജിയായി ചുമതലയേൽക്കും. അദ്ദേഹത്തിന് പകരമായി ശിവകുമാരി അതിവേഗ കോടതി ജഡ്ജിയായി സ്ഥാനമേൽക്കും.

Source link

Related Articles

Back to top button