SAMAYAM

സ്വർണ്ണ വിലയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് ഇത് സുവർണ്ണാവസരം, ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സ്വർണവിപണിയിലെ തുടർച്ചയായ അസ്ഥിരതകൾക്കിടെ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ആശ്വാസം. 22 കാരറ്റ് സ്വർണത്തിന് പവന് 800 രൂപ കുറഞ്ഞ് വില 1,09,400 രൂപയിലെത്തി. ഗ്രാമിന് 100 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 13,675 രൂപയായി. സ്വർണവിലയിൽ നിത്യേനയെന്നോണം മാറ്റങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്കുറവ് ഉണ്ടായിരിക്കുന്നത്.