MANORAMA

കടക്കെണിയിൽ തകർന്ന് കുടുംബം; മക്കൾക്ക് വിഷം നൽകി യുവതി ജീവനൊടുക്കി

ബെംഗളൂരു: ഹുബ്ബള്ളിയിൽ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ യുവതി തന്റെ മൂന്ന് മക്കൾക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി. സംഭവത്തിൽ ഒരു കുട്ടി മരണപ്പെടുകയും മറ്റ് രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയുമാണ്. വിവിധ സ്വകാര്യ വായ്പാ സംഘങ്ങളിൽ നിന്നായി അഞ്ച് ലക്ഷത്തോളം രൂപ ഇവർ കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചടയ്ക്കണമെന്ന സമ്മർദം അതിരുകടന്നതാണ് ദാരുണമായ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

Source link

Related Articles

Back to top button