KAUMUDI
കണ്ണൂരില്‍ വീണ്ടും ബോംബ് ഭീതി: കണ്ണവത്ത് സ്ഫോടന പരമ്പര, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം

തകർന്ന ജനൽ ഗ്ലാസ്, ബോംബ്- ഡോഗ് സ്ക്വാഡ്
കണ്ണൂർ: കണ്ണവത്ത് രണ്ട് വ്യത്യസ്ത ഇടങ്ങളിലായി ബോംബ് സ്ഫോടനങ്ങൾ നടന്നു. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ റേഞ്ച് ഓഫീസിന് തൊട്ടടുത്തുള്ള കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ ജനൽച്ചില്ലുകൾ പൂർണ്ണമായും തകർന്നു.
അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് കണ്ണവം പോലീസ് സ്ഥലത്തെത്തുകയും ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തി വിപുലമായ പരിശോധന ആരംഭിക്കുകയും ചെയ്തു. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കുറ്റവാളികളെ പിടികൂടുന്നതിനായി പരിസരത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കുന്നതിനൊപ്പം നാട്ടുകാരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
Source link



