KAUMUDI

ജോജു ജോർജ് ചിത്രം പരിപാടി ഫസ്റ്റ് ലുക്ക്-സിംഗിൾ

sss

100 കഥാപാത്രങ്ങൾ, 100 പുതുമുഖങ്ങൾ

‘പണി’ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’യുടെ ഫസ്റ്റ് ലുക്കും സിംഗിളും പുറത്ത്. ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, നൂറോളം പുതുമുഖങ്ങൾ ക്യാരക്ടർ റോളുകളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചിത്ര പ്രദീപ് ആണ് നായിക. സൈജു കുറുപ്പ് അതിഥി വേഷത്തിൽ എത്തുന്നു. ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’യുടെ അതേ ഴോണറിലുള്ള സിനിമയായാണ് “പരിപാടി” ഒരുക്കുന്നത്.

എന്നാൽ കൂടുതൽ വിപുലമായ കാൻവാസും വലിയ താരനിരയും സാങ്കേതിക മികവും പ്രത്യേകതകളാണ്. തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും ജോജു ആണ്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം ഡിസംബറിൽ ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ഈണം ഒരുക്കുന്നത് തമിഴിലെ സൂപ്പർഹിറ്റ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ്. മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അൻപറിവ് ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മനു ആന്റണി ചിത്രസംയോജനവും അജയൻ അടാട്ട് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.




Source link

Related Articles

Back to top button