KAUMUDI

വല്ലി വീഡിയോ ഗാനം

ss

പദ്മരാജ് രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി. എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വല്ലി എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. രാജേഷ് ട്വിങ്കിൾ എഴുതിയ വരികൾക്ക് ഷാ ബ്രോസ് സംഗീതം പകർന്ന് സരിത രാജീവ് ആലപിച്ച ” മാണിക്യവല്ലിയേ, ശക്തിസ്വരൂപിണിയേ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത്. എസ് കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ,കുമാർ സേതു,പ്രസാദ് മുഹമ്മ,ഭദ്ര വെങ്കിടേശ്,ബെന്നി ജോൺ,അരുൺ സോൾ,ജയറാം,ശോഭ, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രഞ്ജിത് മുരളി ഛായാഗ്രഹണം നിർവഹിക്കുന്നു. രാജേഷ് ട്വിങ്കിൽ, രതീഷ് ചന്ദ്രൻ ചേപ്പാട് എന്നിവർ എഴുതിയ വരികൾക്ക് ഷാ ബ്രോസ്,ടോണി വിൽ‌സൺ എന്നിവർ ചേർന്ന് സംഗീതം പകരുന്നു.


അസോസിയേറ്റ് ഡയറക്ടർ- ഗോകുൽ വിനു, ഓഡിയോഗ്രാഫി-വിഷ്ണു വി എൻ, ആർട്ട്‌- മുത്തു, കോസ്റ്റ്യൂംസ്-മുരളി മലയം,കളറിസ്റ്റ്- ബെൻ കാച്ചിപ്പിള്ളി, വിഎഫ്എക്സ്-വിനു രാമകൃഷ്ണൻ, കൊറിയോഗ്രാഫി-നീതു ലാൽ. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. പി. ആർ. ഒ എ. എസ്. ദിനേശ്.




Source link

Related Articles

Back to top button