സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം; വിലയിൽ വൻ ഇടിവ്, പുതിയ നിരക്കുകൾ അറിയാം

പതിനെട്ട് കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ട്. പവന് 1,840 രൂപ കുറഞ്ഞ് വില 91,600 രൂപയായി. ഗ്രാമിന് 230 രൂപ കുറഞ്ഞ് 11,450 രൂപയിലാണ് വിൽപന നടക്കുന്നത്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 175 രൂപ കുറഞ്ഞതോടെ പവൻ വില 71,360 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില നിലവിൽ 8,920 രൂപയാണ്.
സെപ്റ്റംബറിലെ മാറ്റങ്ങൾ: പാചകവാതക വില വീണ്ടും വർധിപ്പിച്ചു; വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപ കൂടിഒൻപത് കാരറ്റ് സ്വർണത്തിന്റെ കാര്യമെടുത്താൽ ഗ്രാമിന് 115 രൂപ കുറഞ്ഞ് 5,750 രൂപയിൽ എത്തിയിട്ടുണ്ട്. പവന് 920 രൂപയുടെ കുറവാണുണ്ടായത്. അതേസമയം, വെള്ളി വിലയിൽ വലിയ മാറ്റങ്ങൾ ദൃശ്യമല്ല; 2,450 രൂപയിലാണ് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലും വിലയിൽ സമാനമായ മാറ്റങ്ങൾ സംഭവിച്ചിരുന്നു.
സെപ്റ്റംബർ മാസത്തില്‍ 4 ബാങ്ക് അവധികൾ; ഒരു നിയന്ത്രിത അവധി; നാരായണഗുരു സമാധി; അമൃതാനന്ദമയി ജന്മദിനം; നിരവധി വിശേഷദിനങ്ങൾപശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട ആഗോള ചർച്ചകളും തുടരുന്നതിനിടയിലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ ഈ കുറവ് ദൃശ്യമാകുന്നത്. സ്വർണത്തിന്റെ വിലയിൽ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഇന്ത്യ തനിക്ക് ആവശ്യമായ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ആഗോള സംഭവവികാസങ്ങൾ നമ്മുടെ വിപണിയെ പെട്ടെന്നുതന്നെ ബാധിക്കും. ലോകത്ത് സ്വർണം കൂടുതലായി വാങ്ങുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ; സ്വിറ്റ്സർലൻഡ്, ചൈന, യുകെ, ഹോങ് കോങ് എന്നിവയാണ് ഈ പട്ടികയിലെ മറ്റു പ്രധാന രാജ്യങ്ങൾ.
Source link





