മെട്രോ അടച്ചിടാനാവില്ല; സിജെപി സമരത്തിനെതിരായ ഹർജിയിൽ കർശന നിയന്ത്രണങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി∙ കോക്രോച്ച് ജനതാ പാർട്ടി നാളെ സംഘടിക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച കോടതി, മെട്രോ സർവീസുകൾ പൂർണ്ണമായി അടച്ചിടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. അടച്ചിടാൻ നിശ്ചയിച്ചിരിക്കുന്ന മെട്രോ സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കണമെന്നും കോടതി നിർദ്ദേശം നൽകി.
മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായും അടച്ചിടുന്നതിലുള്ള ആശങ്ക ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ കോടതി അറിയിച്ചു. ഉപജീവനമാർത്ഥത്തിനായി ലക്ഷക്കണക്കിന് സാധാരണക്കാരാണ് ദിവസവും തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത്. ക്രമസമാധാന പാലനത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ, സർവ്വെയുമാകെ സ്തംഭിപ്പിക്കാനും ജനങ്ങളെ യാത്രാസൗകര്യങ്ങൾ ഒന്നുമില്ലാതെ വലയ്ക്കാനും കഴിയില്ല. എല്ലാവരുടെയും പക്കൽ സ്വന്തമായി കാറുകൾ ഉണ്ടാകില്ലെന്നും പൊതുഗതാഗതത്തെയാണ് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചുപൂട്ടുന്ന നടപടി ഒട്ടും പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരുമായി കൂടിയാലോചനകൾ നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് സോളിസിറ്റർ ജനറൽ കോടതിക്ക് ഉറപ്പുനൽകി.
Source link



