MANORAMA

റെയിൽവേ പൂട്ടി, വിശ്വഗുരു ഇറങ്ങി; മോദിക്കെതിരെ രൂക്ഷവിമർശനവുമായി സിജെപി വീഡിയോ

ന്യൂഡൽഹി∙ നാളെ നടക്കാനിരിക്കുന്ന ജെഎൻയു മാർച്ചുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ട്രെയിൻ, മെട്രോ സർവീസുകൾ റദ്ദാക്കിയ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വിദ്യാർത്ഥി സംഘടന. മോദിയെ കളിയാക്കിക്കൊണ്ട് അഭിജീത് ദീപ്കെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

പാർട്ടി പ്രവർത്തകരായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരും ഈ വിഡിയോയിലുണ്ട്. വിമാനത്താവളത്തിൽ വെച്ച് ചിത്രീകരിച്ച വിഡിയോയിൽ അശുതോഷ് റാങ്കയും ഒപ്പം ചേരുന്നുണ്ട്. ‘‘മോദിജി, അങ്ങയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലല്ലോ?’’ എന്നാണ് അശുതോഷ് ചോദിക്കുന്നത്. സമയാസമയങ്ങളിൽ രക്തസമ്മർദം പരിശോധിച്ചുകൊണ്ടിരിക്കണമെന്നും പിന്നാലെ ദീപ്കെ വിഡിയോയിൽ പറയുന്നു.

‘‘ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് പോലും ഇത്രയധികം അടച്ചുപൂട്ടിയിരുന്നില്ല. 57 മെട്രോ സ്റ്റേഷനുകളാണ് ഇപ്പോൾ അടച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഡൽഹിയിൽ അപ്രഖ്യാപിത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്,’’ സൗരഭ് വ്യക്തമാക്കി. “സാരമില്ല സാർ. നാളെ ഞങ്ങൾ വരുന്നുണ്ട്. ശരി, നാളെ കാണാം, ബൈ,” എന്ന് ദീപ്കെ പറയുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി 23,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ വിവിധ ട്രെയിനുകളും മെട്രോ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ ഈ പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല.


Source link

Related Articles

Back to top button