MANORAMA
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. കോട്ടയം, കൊല്ലം, ഇടുക്കി ജില്ലകളിലും എറണാകുളത്തിന്റെ മലയോര മേഖലകളിലും മഴയെത്തി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (നിർദേശം പുറപ്പെടുവിച്ച സമയം: വൈകിട്ട് 4 മണി) പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 11, 12, 13 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.∙ കൊല്ലത്ത് കനത്ത മഴയെ തുടർന്ന് കാർ ഒഴുക്കിൽപ്പെട്ടു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. എംസി റോഡിൽ വെള്ളം കയറി. അശാസ്ത്രീയമായ രീതിയിൽ ഓട നിർമ്മിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു. നിലമേലിൽ വെള്ളച്ചാട്ടത്തിനിടയിൽപ്പെട്ട് കാർ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർച്ചയായ മഴയും വെള്ളക്കെട്ടും ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്. നിലമേൽ, കുളത്തൂപ്പുഴ തുടങ്ങിയ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ദേശീയപാതയിൽ തെന്മലയിൽ മരം കടപുഴകി റോഡിലേക്ക് വീണിരുന്നു. എഴുകോണിൽ റെയിൽവേ പുറമ്പോക്കിൽ നിന്ന മരം കടപുഴകി ദേശീയപാതയിലേക്ക് വീണും കഴിഞ്ഞ ദിവസം ഗതാടം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
Source link
Source link



