മൂന്നാറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘത്തിന്റെ ട്രാവലർ വയനാട്ടിൽ മറിഞ്ഞ് രണ്ട് മരണം; 13 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി അപകട ദൃശ്യങ്ങൾ
സുൽത്താൻ ബത്തേരി: മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളുടെ ട്രാവലർ വാഹനം മറിഞ്ഞ് രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. സുൽത്താൻ ബത്തേരി 54-ാം മൈലിലാണ് ദാരുണ സംഭവം നടന്നത്. കർണാടക സ്വദേശികളായ രഞ്‌ജിത്ത് (40), ഭരത് എന്നിവരാണ് മരണമടഞ്ഞത്. കർണാടക മാണ്ഡ്യ സർവകലാശാലയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മാണ്ഡ്യ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ 13 പേരും ഒരു പാചകക്കാരനും വാഹനത്തിന്റെ ഡ്രൈവറും ഉൾപ്പെടെ ആകെ 15 പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറാണ് മരിച്ച രഞ്‌ജിത്ത്.
പുലർച്ചെ ഒന്നേകാലോടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ തലകീഴായി മറിയുകയായിരുന്നു. അപകടം നടന്നയുടനെ സംഭവസ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.
English Summary
Two people were killed when a tourist Traveller van carrying Karnataka natives overturned at Sultan Bathery while returning from a trip to Munnar. The deceased were identified as Ranjith (40), a Karnataka native, and Bharat, a native of Mysuru.
Source link



