സുഗതൻ്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മേയർ; യോഗങ്ങളിൽ പങ്കെടുത്തതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം∙ ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളില്‍ നടന്ന കോര്പറേഷന് കൗണ്‍സില്‍ യോഗങ്ങളില്‍ ബിജെപി കൗണ്‍സിലര്‍ ആര്.സുഗതന് പങ്കെടുത്തതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് മേയര്‍ വി.വി. രാജേഷ്. ഒപ്പ് വ്യാജമാണെന്ന വിവാദമുയര്‍ന്ന ഈ മൂന്ന് യോഗങ്ങളിലും സുഗതന്റെ സാന്നിധ്യമുണ്ടായിരുന്നു. കോര്പറേഷന് ഫോട്ടോഗ്രാഫറുടെ പക്കല്‍ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നും മേയര്‍ വ്യക്തമാക്കി. കൃത്യമായ തീയതിയും സമയവും സഹിതമുള്ള ഫോട്ടോകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, കൗണ്‍സിൽ ഹാളിനുള്ളിൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് കോര്‍പറേഷന്റെ ഔദ്യോഗിക വിശദീകരണം. ഈ വിവാദവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ഇടത് കൗണ്‍സിലര്‍ എസ്.പി. ദീപക് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. കൗൺസിൽ ഹാളിന്റെ ലോഞ്ചിലും പ്രധാന കവാടത്തിലും മാത്രമാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതെന്നും മറുപടിയില്‍ പറയുന്നു.
ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളിലെ കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന് പങ്കെടുത്തിരുന്നില്ലെന്നും, ഹാജരാണെന്ന് വരുത്തി തീര്‍ക്കാനായി ഹാജര്‍ ബുക്കില്‍ അദ്ദേഹത്തിന്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കിയെന്നുമാണ് ദീപക്കിന്റെ പ്രധാന ആരോപണം. കാപ്പ കേസിൽ പ്രതിയായി ഒളിവിലായിരുന്നതിനാടാണ് സുഗതൻ ഈ ദിവസങ്ങളിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നതെന്നും ആക്ഷേപമുണ്ട്.
ഹാജര്‍ ബുക്കില്‍ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ദീപക്കിന്റെ പരാതിയില്‍ മേയര്‍ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. കേസിൽ ആര്.സുഗതന് രണ്ടാം പ്രതിയും കോര്പറേഷന് സെക്രട്ടറി മൂന്നാം പ്രതിയുമാണ്. ഈ നടപടികൾക്ക് മറുപടിയായി, തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചതിന് എസ്.പി.ദീപക്കിനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസിനുള്ള നോട്ടീസും മേയര്‍ അയച്ചിട്ടുണ്ട്.
Source link




