MANORAMA
ബോർഡ് – കോർപ്പറേഷനുകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് സ്പീക്കറുടെ പേഴ്സനൽ സ്റ്റാഫമെന്ന് നടച്ച് പിടിയിൽ

പൊന്നാനി (മലപ്പുറം) ∙ നിയമസഭാ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫാണെന്ന് തെറ്റിദ്ധപ്പിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ പാലക്കാട് സ്വദേശി പൊലീസിന്റെ പിടിയിലായി. പാലക്കാട് കോതക്കുറുശ്ശി കുമുളംകാറ്റിൽ മുഹമ്മദ് അലിയെയാണ് (40) പൊന്നാനി എസ്എച്ച്ഒ എം.വി.വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.
സർക്കാരിന്റെ വിവിധ ബോർഡുകളിലും കോർപറേഷനുകളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്.
Source link




