MANORAMA

ജെഎൻയു പ്രൊഫസറായ കോൺഗ്രസ് എംപിക്കെതിരെ പീഡന പരാതി; ഒപ്പമുറച്ച് പതിനൊന്ന് വിദ്യാർത്ഥിനികൾ, ഒടുവിൽ സസ്പെൻഷൻ

ന്യൂഡൽഹി∙ ജെഎൻയു പ്രഫസറും കോൺഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് സർവകലാശാലയിൽ നിന്ന് പുറത്താക്കി. സർവകലാശാലയിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി. ഇതുസംബന്ധിച്ച് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് ഉത്തരവ് പുറത്തിറക്കി.

പെൺകുട്ടികൾ ഉൾപ്പെടെ 11 വിദ്യാർഥികളാണ് പ്രഫസർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർഥികളുടെ പരാതിയിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് എബിവിപിയും ശക്തമായ പ്രതിഷേധവുമായി എത്തിയിരുന്നു. നാല് മാസം മുൻപ് തന്നെ കോളേജിലെ ആഭ്യന്തര സമിതിക്ക് പരാതി ലഭിച്ചിട്ടും നടപടി വൈകിയതിനെതിരെ എബിവിപി കടുത്ത വിമർശനമാണ് ഉന്നയിച്ചത്.

എന്നാൽ, തനിക്കെതിരായ എല്ലാ ആരോപണങ്ങളും അങ്ഗോംച പൂർണ്ണമായും നിഷേധിച്ചു. തന്റെ സൽപ്പേരിന് കളങ്കം വരുത്താൻ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസ് വിഭാഗത്തിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് അങ്ഗോംച പാർലമെന്റിലെത്തിയത്.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @nabilajamal_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)


Source link

Related Articles

Back to top button