MANORAMA
അമിതവേഗതയിൽ പാഞ്ഞെത്തിയ ബസ് കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം, ഡ്രൈവർ ഒളിവിൽ

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി വൻ അപകടം. സംഭവത്തിൽ അഞ്ചുപേർ ബസിനടിയിൽപ്പെടുകയും രണ്ടുപേരുടെ നില ഗുരുതരമാവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.
Source link




