കോഴിക്കോട്-കൊല്ലഗൽ ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നു; സ്ഥലമെടുപ്പ് പ്രതിസന്ധിക്ക് വിരാമം

താമരശ്ശേരി∙ കോഴിക്കോട്–കൊല്ലഗൽ ദേശീയപാത 766-ൽ താമരശ്ശേരി വട്ടക്കുണ്ടിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നതിനുള്ള വഴിതെളിഞ്ഞു. സ്ഥലമേറ്റെടുപ്പുമായി సంబంధപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം പരിഹരിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. പാലം നിർമാണത്തിനായി സ്ഥലം വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത അറിയിക്കുകയും, ഇതിനായുള്ള റീലിങ്ക്വിഷ്മെന്റ് ഫോമിൽ മുൻകൂറായി ഒപ്പിട്ടുനൽകുകയും ചെയ്തതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്.
ഇതുമായി ബന്ധപ്പെട്ട് താമരശ്ശേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ പി.കെ. ഫിറോസ് എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി, വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റർ, മെമ്പർമാരായ ആസാദ് കാരാടി, ഷംസീർ ഇടവലൻ, ഹാഫിസുറഹ്മാൻ, മൊയ്തീൻ, കെ.ടി. എ. ഖാദർ മുഹമ്മദ്, അഷറഫ് എം., മറിയക്കുട്ടി, അബ്ദുൽ മജീദ്, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സലീം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
Source link



