ദുബായ് കിരീടാവകാശിയുടെ സ്നേഹാദരവ്; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഷെയ്ഖ് ഹംദാൻ

അബുദാബി ∙ ഫ്ലൈ ദുബായ് എഫ്ഇസെഡ് 1073 വിമാനത്തിൽ കോപൈലറ്റ് നടത്തിയ അതിക്രമ ശ്രമം സമയോചിതമായ ഇടപെടലിലൂടെ തടഞ്ഞ് 172 യാത്രാക്കാരുടെ ജീവൻ രക്ഷിച്ച മലയാളി പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശിച്ചു. തുടർന്ന് ഈ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം തന്റെ എക്സ് (ട്വിറ്റർ) പേജിൽ പ്രത്യേക കുറിപ്പും പങ്കുവെച്ചു.
ഞങ്ങളുടെ ടീമിന്റെയും ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെയും യുഎഇ ഉയർത്തിപ്പിടിക്കുന്ന മഹത്തായ മൂല്യങ്ങളുടെയും ഭാഗമാണ് അദ്ദേഹമെന്നതിൽ ഞങ്ങൾക്കെന്നും അഭിമാനമുണ്ട്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവന്റെയും നാടാണ് യുഎഇ എന്നായിരുന്നു ഷെയ്ഖ് ഹംദാൻ തന്റെ പോസ്റ്റിൽ കുറിച്ചത്. കിരീടാവകാശിയുടെ ഈ കുറിപ്പിന് താഴെ സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ചും ഷെയ്ഖ് ഹംദാന്റെ മാതൃകാപരമായ നടപടിയെ അഭിനന്ദിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് @HamdanMohammed എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)
Source link



