MANORAMA
മന്ത്രി എം.ലിജുവിന് പൈലറ്റും എസ്‌കോർട്ടും വേണ്ട; മണ്ഡലത്തിൽ ഇനി സാധാരണക്കാരനായി യാത്ര

കായംകുളം ∙ ഔദ്യോഗിക യാത്രകളിൽ പൈലറ്റും എസ്‌കോർട്ടും ഒഴിവാക്കണമെന്ന് പൊലീസിന് നിർദേശം നൽകി മന്ത്രി എം.ലിജു. ശനിയാഴ്ച കായംകുളം സെന്റ്‌മേരീസ് ബഥനി സ്‌കൂളിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രിയുടെ മാതൃകാപരമായ തീരുമാനം.
മന്ത്രി എത്തിയപ്പോൾ സ്ഥലത്ത് വൻ പൊലീസ് സന്നാഹമൊരുക്കിയിരുന്നു. എന്നാൽ, ചടങ്ങിനെത്തിയ മന്ത്രി ഡിവൈഎസപി രാജപ്പൻ റാവുത്തറോട് തനിക്ക് പൊലീസ് എസ്‌കോർട്ടും പൈലറ്റും ആവശ്യമില്ലെന്ന് വ്യക്തമാക്കി. തുടർന്ന് പരിപാടികൾക്ക് ശേഷം മടങ്ങിയതും അകമ്പടി വാഹനങ്ങളൊന്നുമില്ലാതെയായിരുന്നു.
Source link




