KAUMUDI

ചേരാനല്ലൂർ അപകടം: കൃത്യവിലോപം നടത്തിയ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

മരിച്ച ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ,​ അപകടമുണ്ടാക്കിയ കാർ

കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട നടത്തിപ്പുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ, അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിഐ കെ.എസ്. ശ്യാംകുമാർ, എസ്ഐ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ കെ.ടി. മനോജ്, സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി. കേസ് അന്വേഷണത്തിൽ ഇവർ അലംഭാവം കാട്ടിയെന്ന് എഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായതിനെത്തുടർന്നാണ് നടപടി.

അപകടമുണ്ടാക്കിയ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം അനുവദിച്ചതും, സംഭവദിവസം ദൃക്സാക്ഷികൾ പകർത്തിയ പ്രതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ നിന്നും ബലംപ്രയോഗിച്ച് നീക്കം ചെയ്യിച്ചതുമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണങ്ങൾ.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്കും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കുമെതിരെ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മക്കളും നാട്ടുകാരും ചേർന്ന് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുമുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ പൊലീസിന് പിഴവ് സംഭവിച്ചതായി നിയമസഭയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മതിക്കുകയും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവായിരിക്കുന്നത്.


Source link

Related Articles

Back to top button