SAMAYAM

വായ്പക്കാർക്ക് ഇരുട്ടടി; റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്, തിരിച്ചടവ് ഭാരം വർദ്ധിക്കും

ന്യൂഡൽഹി: നീണ്ട മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വർധനവ് വരുത്തി. കാൽ ശതമാനത്തിന്റെ (0.25%) വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പകളുടെ പലിശ നിരക്ക് അഥവാ റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയർന്നു. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

ഈ തീരുമാനം സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിൽ ഇനി മുതൽ വർധനവുണ്ടാകും. ബാങ്കുകൾ തങ്ങളുടെ വായ്പാ പലിശ നിരക്കുകൾ ഇതിന് ആനുപാതികമായി പുനർനിർണയിക്കും. 2023 ഫെബ്രുവരിയിലായിരുന്നു ഇതിനു മുൻപ് റിസർവ് ബാങ്ക് അവസാനമായി പലിശ നിരക്ക് ഉയർത്തിയത്. അന്ന് 0.25 ശതമാനം വർധിപ്പിച്ച് നിരക്ക് 6.50 ശതമാനത്തിൽ എത്തിച്ചിരുന്നു.