SAMAYAM

ഐഫോൺ 17 പ്രോ ഇനി കീശയിലൊതുങ്ങും! ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിൽ വമ്പിച്ച വിലക്കുറവ്: ഓഫറുകൾ അറിയാം

Flipkart Freedom Sale 2026: ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി ഫ്ലിപ്കാർട്ടിന്റെ ഫ്രീഡം സെയിൽ 2026 എത്തിയിരിക്കുന്നു. ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് മുതൽ ഐഫോൺ 15 വരെയുള്ള മോഡലുകൾക്ക് ആകർഷകമായ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ബാങ്ക് ഓഫറുകൾക്ക് പുറമെ മികച്ച എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

ഫ്ലിപ്കാർട്ടിന്റെ ഫ്രീഡം സെയിൽ 2026.(ഫോട്ടോസ്– Samayam Malayalam)
ന്യൂഡൽഹി: ഐഫോൺ പ്രേമികൾക്ക് ആവേശം പകർന്ന് ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ 2026 ആരംഭിച്ചു. പുത്തൻ ഐഫോൺ 17 സീരീസ് ഉൾപ്പെടെയുള്ള മോഡലുകൾക്ക് വൻ വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഐഫോൺ 17, 16, 15 സീരീസുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. ഇതിനുപുറമെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ അധിക ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്.

ഐഫോൺ 17 ഡീൽ

256 ജിബി സ്റ്റോറേജുള്ള ഐഫോൺ 17 നിലവിൽ 81,900 രൂപ എന്ന നിരക്കിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ വഴി ഇടപാട് നടത്തിയാൽ ക്യാഷ്ബാക്ക് അടക്കം 4,000 രൂപയുടെ കിഴിവ് ലഭിക്കും. ഇതോടെ ഈ ഫോണിന്റെ വില 77,900 രൂപയായി കുറയുന്നു. പഴയ ഫോൺ മാറ്റി പുതിയത് വാങ്ങാൻ താൽപ്പര്യമുള്ളവർക്കായി 57,250 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കുക.

Samayam Malayalamസംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ മാറ്റം; പവന് 1,11, 720 രൂപ, ഗ്രാമിന് 13,965 രൂപ

ഐഫോൺ 17 പ്രോ ഡീൽ

ഐഫോൺ 17 പ്രോയുടെ 256 ജിബി വേരിയന്റ് ഇപ്പോൾ 1,26,900 രൂപയ്ക്ക് ലഭ്യമാണ്. യഥാർത്ഥ വിലയായ 1,34,900 രൂപയിൽ നിന്നും 8,000 രൂപയുടെ കുറവാണിത്. ആക്സിസ് അല്ലെങ്കിൽ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ അധികമായി 8,000 രൂപ ലാഭിക്കാൻ സാധിക്കും. കൂടാതെ, പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 62,250 രൂപ വരെയുള്ള ഇളവും 5,000 രൂപയുടെ അധിക എക്സ്ചേഞ്ച് ബോണസും സ്വന്തമാക്കാം.

ഐഫോൺ 17 പ്രോ മാക്സ് ഡീൽ

ഐഫോൺ 17 പ്രോ മാക്സ് 256 ജിബി മോഡലിന് 1,49,900 രൂപയിൽ നിന്നും 1,41,900 രൂപയായി വില കുറച്ചിട്ടുണ്ട്. ബാങ്ക് കാർഡുകൾ വഴി പണമടയ്ക്കുന്നവർക്ക് അധികമായി 8,000 രൂപയുടെ ഇളവ് കൂടി ലഭിക്കും. പഴയ ഡിവൈസ് എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 62,250 രൂപ വരെയുള്ള ആനുകൂല്യങ്ങളും ഫ്ലിപ്കാർട്ട് ഉറപ്പുനൽകുന്നു.
Samayam Malayalamകോട്ടയം ചങ്ങനാശേരിയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറക്കും; കെജിഎ ​ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു

ഐഫോൺ 16 ഡീൽ

ഐഫോൺ 16 (128 ജിബി) ഇപ്പോൾ 66,749 രൂപയ്ക്കാണ് ലഭ്യമാകുന്നത്. പഴയ വില 69,900 രൂപയിൽ നിന്നും 3,151 രൂപയുടെ നേരിട്ടുള്ള ഇളവാണിത്. ആക്സിസ്, എസ്ബിഐ കാർഡുകൾ ഉപയോഗിച്ചാൽ 5,950 രൂപയുടെ അധിക കിഴിവ് കൂടി ലഭിക്കുന്നതോടെ വില 60,799 രൂപയായി കുറയും. ഇതുകൂടാതെ ഐഫോണിന്റെ മറ്റൊരു 128 GB വേരിയന്റ് 59,900 രൂപയിൽ നിന്ന് 56,749 രൂപയായി കുറച്ചിട്ടുണ്ട്. ബാങ്ക് കാർഡുകൾ വഴി 5,450 രൂപയുടെ അധിക ആനുകൂല്യവും 42,050 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും ഈ മോഡലിന് ലഭിക്കും.